സ്ഥാനമൊഴിയാതെ ട്രംപ്; പ്രസിഡന്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍

  • 21/11/2020

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സംഭവിച്ച പരാജയം ഇനിയും ഉള്‍ക്കൊള്ളാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല. എന്നാല്‍ ട്രംപ് പ്രസിഡന്റിന്റെ പദവി ഒഴിഞ്ഞില്ലെങ്കിലും പ്രസിഡന്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് ജോ ബൈഡന് നല്‍കും എന്നാണ് ട്വിറ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. 

@POTUS എന്നതാണ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്. ഈ അക്കൗണ്ടാണ് ബൈഡന് കൈമാറും എന്ന് ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്. ബൈഡന്‍ ചുമതലയേല്‍ക്കുന്ന 2021 ജനുവരി 20 മുതല്‍ വൈറ്റ് ഹൗസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുതിയ പ്രസിഡന്റിന് കൈമാറാനുള്ള തയ്യാറെടുപ്പുകളാണ് ട്വിറ്റര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Related News