സോറി എനിക്ക് പറ്റില്ല; തോല്‍വി സമ്മതിക്കാതെ ട്രംപ്

  • 22/11/2020

തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസങ്ങള്‍ പിന്നിട്ടിട്ടും അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപ് തന്റെ തോല്‍വി സമ്മതിക്കാന്‍ തയ്യാറാകുന്നില്ല. ട്രംപിനോട് തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധ്യക്ഷ ലിസ് ചെനേയ് രംഗത്തെത്തിയിരുന്നു. എന്നാല്‍ സോറി തനിക്ക് അതിന് പറ്റില്ല എന്നാണ് ട്രംപ് പറയുന്നത്. ഇപ്പോഴും വ്യാജ വോട്ട് ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ട്രംപ്. 

ആയിരക്കണക്കിന് വ്യാജ വോട്ടുകള്‍ നടന്ന ഒരു തെരഞ്ഞെടുപ്പിനെ തനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പ് ഫലത്തെ വരെ മാറ്റിമറിക്കാന്‍ ആ വോട്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. സോറി ലിസ് തനിക്കതിന് സാധിക്കില്ല എന്നുമാണ് ട്രംപ് പറഞ്ഞത്. 

Related News