ജീന്‍ എഡിറ്റിംഗ് ടൂള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയകരം; ഇനി ക്യാന്‍സറിനേയും തോല്‍പ്പിക്കാം

  • 23/11/2020

ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. എന്നാല്‍ ഈ മഹാരോഗത്തെ കീഴക്കാന്‍ ഇസ്രായേലിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ഒരുക്കങ്ങള്‍ നടത്തുകയാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള ഇമ്മാനുവേല്‍ ചാര്‍പന്റിയറിനും അമേരിക്കയില്‍ നിന്നുള്ള ജെന്നിഫര്‍ എ ഡൗഡ്‌നക്കുനും ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ നേടിക്കൊടുത്ത ജീന്‍ എഡിറ്റിംഗ് ടൂള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ക്യാന്‍സറിനോട് പോരാട്ടം നടത്തുന്നത്. ജീന്‍ എഡിറ്റിംഗ് വഴി മറ്റു കോശങ്ങളെ നശിപ്പിക്കാതെ ക്യാന്‍സര്‍ കോശങ്ങളെ തെരഞ്ഞുപിടിച്ചു ഇല്ലാതാക്കാന്‍ സാധിക്കും. കൂടാതെ എലികളില്‍ ഇത് ഏറെ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. 

ഇസ്രയേലിലിലെ ടെല്‍ അവീസ് യൂണിവേഴ്‌സിറ്റിലെ ശാസ്ത്രജ്ഞരാണ് വിജയകരമായ ഈ പരീക്ഷണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ തന്നെ ക്യാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാം. ഈ രീതിയില്‍ ചികിത്സിക്കുന്ന ഒരു ക്യാന്‍സര്‍ സെല്‍ ഇനി ഒരിക്കലും സജീവമാകില്ലെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ഇതിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ പറയുന്നു. 

മൂന്ന് ചികിത്സകള്‍ക്കുള്ളില്‍ ഒരു ട്യൂമറിനെ നശിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. ഈ സാങ്കേതികവിദ്യയ്ക്ക് ക്യാന്‍സര്‍ കോശങ്ങളിലെ ഡിഎന്‍എയെ ശാരീരികമായി മുറിക്കാന്‍ കഴിയും, മാത്രമല്ല ആ കോശങ്ങള്‍ പിന്നീട് നിലനില്‍ക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. കൂടാതെ ക്യാന്‍സര്‍ രോഗികളുടെ ആയുസ്സ് കൂട്ടാനും ഇതിന് സാധിക്കും എന്നും ശാസ്്ത്രജ്ഞര്‍ പറയുന്നു.

Related News