ഒരിക്കലും മാറാത്ത വേദയാണ്; രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ച് മേഗന്‍ മര്‍ക്കല്‍

  • 25/11/2020

ഹാരി രാജകുമാരെന്റെയും മേഗന്‍ മര്‍ക്കലിന്റെയും ജീവിതത്തിലെ എല്ലാ നിമിഷങ്ങളും വാര്‍ത്തകളാറാകാറുണ്ട്. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും ദുഃഖകരമായ ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് മേഗന്‍. താന്‍ വീണ്ടും ഗര്‍ഭിണിയായിരുന്നു എന്നും എന്നാല്‍ ജൂലൈയില്‍ തനിക്ക് തന്റെ കുഞ്ഞിനെ നഷ്ടമായതായുമാണ് മേഗന്‍ പറയുന്നത്. 

രണ്ടാമത്തെ കുഞ്ഞ് നഷ്ടപ്പെട്ടത് ഒരിക്കലും മാറാത്ത വേദനയാണ്. തന്റെ ഭര്‍ത്താവിനും അതു പോലെ തന്നെയായിരുന്നു. എങ്കിലും എന്നെ സമാധാനിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു എന്നും മേഗന്‍ പറഞ്ഞു. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ പലരും തയ്യാറാകാറില്ല എന്നും മേഗന്‍ കൂട്ടിച്ചേര്‍ത്തു.

Related News