സ്ത്രീകള്‍ക്ക് സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമായി വിതരണം ചെയ്ത് സ്‌കോട്‌ലന്‍ഡ്

  • 25/11/2020

ആര്‍ത്തകാലത്ത് നിരവധി പ്രശ്‌നങ്ങളാണ് പല സ്ത്രീകളും അനുഭവിക്കുന്നത്. കൂടാതെ ശുചിത്വവും ഏറ്റവും കൂടുതല്‍ പാലിക്കേണ്ട ഒരു സമയം കൂടിയാണിത്. ഈ സമയത്ത് സ്ത്രീകളെ സഹായിക്കാന്‍ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് സ്‌കോട്‌ലന്‍ഡ്. സാനിറ്ററി ഉത്പന്നങ്ങള്‍ സ്ത്രീകള്‍ക്ക് സൗജന്യമായി നല്‍കാനാണ് പാര്‍ലമെന്റ് തീരുമാനിച്ചിരിക്കുന്നത്. 

സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്ന ആദ്യം രാജ്യകൂടിയായിരിക്കും സ്‌കോട്‌ലന്‍ഡ്. ഇതുമായി ബന്ധപ്പെട്ട് ബില്‍ പാസാക്കിയതോടെ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമായി ലഭിക്കും. ഇതിന്  മുന്‍പ് നടത്തിയ പഠനത്തില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ രീതിയില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭിക്കുന്നില്ലെന്നുള്ളത് കണ്ടെത്തിയിരുന്നു. ഇതോടെയാണ് സ്‌കോട്‌ലന്‍ഡ് ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടത്.

Related News