കൊറോണ വ്യാപനം രൂക്ഷം; നാളെ മുതൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി ബംഗ്ലാദേശ്

  • 04/04/2021


ധാക്ക: രാജ്യത്ത് കൊറോണ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഏഴുദിവസം സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്താനൊരുങ്ങി ബംഗ്ലാദേശ്. തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5683 പേർക്ക് കൊറോണ പോസിറ്റിവ് സ്ഥിരീകരിക്കുകയും 58 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ലോക്ക്ഡൗണിലേക്ക് നീങ്ങാൻ തീരുമാനിച്ചത്. 2020 മാർച്ചിന് ശേഷം ഏറ്റവും കൂടുതൽ കൊറോണ മരണങ്ങൾ കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് ചെയ്തതെന്ന് ഗതാഗത മന്ത്രി ഒബൈദുൽ ഖദർ മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി .

അതെ സമയം ലോക്ക്ഡൗണിന് ശേഷവും കൊറോണ കേസുകൾ വർധിക്കുന്നത് തുടരുകയാണെങ്കിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്തേണ്ടിവരുമെന്ന് പൊതുഭരണ വകുപ്പ് മന്ത്രി ഫർഹാദ് ഹൊസെയ്ൻ പറഞ്ഞു. ബസ്, ട്രെയിൻ ,വ്യോമഗതാഗതം സമ്ബൂർണമായി നിലക്കും. വ്യവസായ സ്ഥാപനങ്ങളും മില്ലുകളും റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുമെന്നാണ് വിവരം .

Related News