കൊവിഡ്: സലൂണ്‍ അടയ്ക്കാന്‍ തയ്യാറായില്ല; യുവതിക്ക് 27 ലക്ഷം രൂപ പിഴ

  • 25/11/2020


കൊവിഡ് നിയന്ത്രണത്തിന് ഭാഗമായി സലൂണ്‍ അടയ്ക്കാന്‍ തയ്യാറാകാതിരുന്ന യുവതിക്ക് 25 ലക്ഷ രൂപ പിഴ. ഇംഗ്ലണ്ടിലാണ് സംഭവം നടന്നത്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സലൂണ്‍ അടയ്ക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അടയ്ക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് സിനീദ് ക്വിന്‍ എന്ന യുവതിക്ക് അധികാരികള്‍ 27 ലക്ഷം രൂപ പിഴ ഇട്ടത്. 

അധികാരികള്‍ സലൂണ്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാഗ്നാകാര്‍ട്ടയിലെ ഉദ്ധരണികള്‍ ചൂണ്ടിക്കാണിച്ച് യുവതി ഒഴിഞ്ഞുമാറുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ മൂന്ന ലക്ഷമായിരുന്നു പിഴ. തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തിയതോടെ 27 ലക്ഷം രൂപ പിഴയിടുകയായിരുന്നു. എന്നാല്‍ പിഴ അടയ്ക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് യുവതി.

Related News