പാർലമെന്റിന്റെ സൂം മീറ്റിംഗിൽ പൂർണ്ണനഗ്നനായി കാനഡ എംപി ; തെറ്റ് ഏറ്റു പറഞ്ഞ് മാപ്പ് ചോദിച്ചു

  • 16/04/2021



ഒട്ടാവ: കനേഡിയൻ പാർലമെന്റിന്റെ ഹൗസ് ഓഫ് കോമൺസ് നടത്തിയ സൂം മീറ്റിംഗിൽ പൂർണ്ണ നഗ്നനായി പ്രത്യക്ഷപ്പെട്ട് എംപി. ലിബറൽ പാർട്ടിയുടെ എംപിയായ വില്യം അമോസ് ആണ് വീഡിയോ കോൺഫറൻസിങ്ങിലൂടെ നടന്ന സൂം മീറ്റിംഗിൽ വസ്ത്രങ്ങളൊന്നുമില്ലാതെ പ്രത്യക്ഷപ്പെട്ടത്. സഭാ മര്യാദകൾ പാലിച്ചു വില്യം അമോസ് മീറ്റിംഗിൽ തുടർന്ന് പങ്കെടുത്തില്ല.

കനേഡിയൻ പാർലമെന്റിന്റെ ‘റൂൾസ് ഓഫ് ഓർഡർ ആൻഡ് ഡെക്കോറം’ എന്ന വകുപ്പനുസരിച്ചു ചർച്ചകളിൽ പങ്കെടുക്കാൻ പ്രത്യേക ഡ്രസ് കോഡിന്റെ ആവശ്യമില്ല. എന്നാൽ പുരുഷന്മാർ ജാക്കറ്റോ, ഷർട്ടോ, ടൈയോ പോലുള്ള ‘ബിസിനസ്സ് വസ്ത്രങ്ങൾ’ ധരിക്കേണ്ടതാണ്.

എന്റെ ഭാഗത്ത്‌ നിന്നും വളരെ നിർഭാഗ്യകരമായ ഒരു തെറ്റ് സംഭവിച്ചു. തീർച്ചയായും എനിക്കതിൽ ലജ്ജയുണ്ട്. അദ്ദേഹത്തിന്റെ തന്നെ ഓഫീസിൽ വെച്ചുണ്ടായ ഈ സംഭവം പുറത്തായതിന് പിന്നാലെ വില്യം അമോസ് ട്വീറ്റ് ചെയ്തു.ജോഗിങിന് പോയ് വന്നതിനു ശേഷം ഞാൻ ഔദ്യോഗിക വസ്ത്രങ്ങളിലേക്ക് മാറുന്നതിനിടെ എന്റെ ക്യാമറ അബദ്ധവശാൽ ഓൺ ആവുകയായിരുന്നു’ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘സഭയിലെ എന്റെ എല്ലാ സഹപ്രവർത്തകരോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. തീർച്ചയായും ഇതൊരു തെറ്റാണ് , ഇത് വീണ്ടും സംഭവിക്കില്ല,’ അദ്ദേഹം ട്വിറ്ററിൽ കുറിക്കുന്നു.

പ്രതിപക്ഷ പാർട്ടിയുടെ വിപ് അഭിപ്രായപ്പെട്ടത് , ‘എംപി ശരീരസൗന്ദര്യം സൂക്ഷിക്കുണ്ടെന്നു കാണാൻ സാധിച്ചു. എന്നാൽ കൂടുതൽ ശ്രദ്ധാലുവാകാനും കാമറയെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാനും അവരെ ഓർമിപ്പിക്കണം എന്നാണ് ‘എന്നാണ്.

Related News