സെക്‌സ് ടോയിയെ ജീവിതപങ്കാളിയാക്കി ബോഡി ബില്‍ഡര്‍

  • 26/11/2020

സെക്‌സ് ടോയിയെ ജീവിത പങ്കാളിയാക്കി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് യൂറി തൊലോച്ച്‌കോ എന്ന ബോഡി ബില്‍ഡര്‍. മാര്‍ഗോ എന്ന പാവയെയാണ് യൂറി തന്റെ ജീവിത പങ്കാളിയാക്കിയത്. കഴിഞ്ഞ മാര്‍ച്ച് മാസം വിവാഹം നടത്താനാണ് യൂറി തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ കാരണം വിവാഹം മാറ്റിവെയ്‌ക്കേണ്ടി വന്നു. അടുത്തിടെ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. 

മാര്‍ഗോയെ തനിക്ക് വിട്ട് പിരിയാന്‍ സാധിക്കില്ല എന്ന മനസിലാക്കിയതോടെയാണ് യൂറി അതിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇക്കാര്യം അറിയിച്ചുകൊണ്ട് പാവയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് യൂറിക്ക് നേരിടേണ്ടി വന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ് സാക്ഷാത്കരിച്ചത്. മാര്‍ഗോയെ ഒരു മനുഷ്യസത്രീയായാണ് താന്‍ കാണുന്നത് എന്നും യൂറി പറയുന്നു.

Related News