വിശ്വാസ വഞ്ചന; ഭര്‍ത്താവിന്റെ കയ്യും കാലും കെട്ടി കൂട്ടിലടച്ച് ഭാര്യ നദിയില്‍ എറിഞ്ഞു

  • 26/11/2020

വിശ്വാസ വഞ്ചന കാണിച്ച ഭര്‍ത്താവിനെ ഭാര്യ കയ്യും കാലും കെട്ടിയിട്ട് പുഴയില്‍ എറിഞ്ഞു. ചൈനയിലാണ് സംഭവം നടന്നത്. കാമുകിയോടൊപ്പം കിടക്ക പങ്കിട്ട ഭര്‍ത്താവിന്റെ കയ്യും കാലും കൂട്ടിക്കെട്ടി മുള കൊണ്ട് നിര്‍മ്മിച്ച കൂട്ടില്‍ അടച്ച് പുഴയില്‍ എറിയുകയായിരുന്നു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഭര്‍ത്താവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ചൈനയില്‍ പണ്ടു കാലത്ത് അവിഹിതത്തിന് പിടിയിലാകുന്നവരെ ഇത്തരത്തില്‍ പന്നിക്കൂട്ടില്‍ അടച്ച് നദയില്‍ വലിച്ചെറിയുന്ന ഒരു ശിക്ഷാ രീതി ഉണ്ടായിരുന്നു. ഈ ശിക്ഷാ രീതിയാണ് ഭര്‍ത്താവിനായി ഭാര്യ വിധിച്ചത്. യുവതിയെ ഇതിനായി മൂന്നോളം പേര്‍ സഹായിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Related News