കൊവിഡ് പ്രതിസന്ധി; 32000 ജീവനക്കാരെ വാള്‍ട്ട് ഡിസ്‌നി പിരിച്ചുവിടുന്നു

  • 26/11/2020

കൊവിഡ് പ്രതിപസന്ധി മൂലം വാള്‍ട്ട് ഡിസ്‌നി ജീവനക്കാരെ പിരിച്ച് വിടുന്നു. 32000 ജീവനക്കാരെയാണ് 2021 ന്റെ ആദ്യ പകുതിയോടെ ഡിസ്‌നി പിരിച്ച് വിടാന്‍ പോകുന്നത്. വാള്‍ട്ട് ഡിസ്‌നി തീം പാര്‍ക്കില്‍ നിന്നും ജീവനക്കാരെ പിരിച്ച് വിടും. കൊവിഡ് ആയതോടെ ഉപഭോക്താക്കള്‍ കുറഞ്ഞതാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. 

ലോക്ക്ഡൗണില്‍ സ്ഥാപനങ്ങള്‍ അടച്ചിട്ട സമയത്ത് ശമ്പളത്തോട് കൂടിയ അവധിയായിരുന്നു ഡിസ്‌നി ജീവനക്കാര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ സെപ്തംബറില്‍ 28,000 ജീവനക്കാരെ പിരിച്ചുവിടും എന്നും പ്രഖ്യാപനം നടത്തിയിരുന്നു.

Related News