തിരുവനന്തപുരം : കോവിഡ് 19 നെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പോലീസുകാര്‍, അഗ്‌നിശമനസേന ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, തപാല്‍ ജീവനക്കാര്‍ തുടങ്ങിയവരെ ആദരിക്കാനായി തപാല്‍വകുപ്പ് കേരള സര്‍ക്കിള്‍ എന്റെ കൊറോണ പോരാളികള്‍' ഇ-പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നു.ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ മനസ്സില്‍ കൊറോണക്കെതിരായപോരാട്ടത്തില്‍ മുന്‍നിരയിലുള്ളവരോട് സ്‌നേഹവും ആദരവും വളര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നു.കൊറോണയോടു പൊരുതുന്ന ധീരയോദ്ധാക്കളോടുള്ള സ്‌നേഹവും കരുതലും അറിയിക്കാനായി കുട്ടികള്‍ ചെയ്യേണ്ടത് ഇതാണ്:• സ്വന്തം കൈപ്പടയില്‍ അവര്‍ക്കായി കത്തുകളെഴുതാം, പെന്‍സിലോ പേനയോ കൊണ്ട് അവര്‍ക്കായി ചിത്രങ്ങള്‍ വരയ്ക്കാം, വര്‍ണ്ണപ്പെന്‍സിലോ, ക്രയോണോ, ജലച്ചായമോ മറ്റോ ഉപയോഗിച്ചുള്ള പെയിന്റിങ്ങുകളുമാകാം.• ഇവ സ്‌കാന്‍ ചെയ്‌തോ അവയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയോ 04.05.2020-നു മുന്‍പായി dakutty.keralapost@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് അയയ്ക്കുക.• ഈ സ്‌നേഹസമ്മാനത്തോടൊപ്പം സ്വന്തം പേര്, വയസ്സ്, മേല്‍വിലാസം എന്നിവ കൂടി ഉള്‍പ്പെടുത്തണം.
തപാല്‍ വകുപ്പ് ഈ ചിത്രങ്ങള്‍ അവ എത്തേണ്ട സ്ഥലങ്ങളിലെ തപാല്‍ ഡിവിഷണല്‍ ഓഫീസിലേയ്ക്ക് അയച്ചു കൊടുക്കുന്നതാണ്. അവിടെ ആ കത്തുകളും ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് മനോഹരമായ വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ് കുട്ടികള്‍ ആര്‍ക്കാണോ അവ അയച്ചത് അവരിലേയ്ക്ക് തപാല്‍ വകുപ്പ് എത്തിക്കും. തികച്ചും സൗജന്യമായാണ് തപാല്‍ വകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?