കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം അപകടമേറിയതെന്ന് ഫ്രാൻസ്​ ആരോഗ്യമന്ത്രി

  • 30/04/2021

കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം അപകടമേറിയതെന്ന് ഫ്രാൻസ്​ ആരോഗ്യമന്ത്രി ഒളിവിയർ വെരാൻ. നിലവിലുള്ള കോവിഡ്​ വാക്​സിനുകളിൽ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമായ ഒന്നുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്​തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ വകഭേദം നിലവിൽ 17 രാജ്യങ്ങളിൽ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഏറെ വ്യാപന ശേഷിയുള്ള ഇന്ത്യൻ വകഭേദമാണ്​ കോവിഡി​െൻറ രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്​. B.1.617.1, B.1.617.2, B.1.617.3 എന്നിങ്ങനെ B.1.617-​െൻറ മൂന്ന്​ വകഭേദങ്ങൾ ഇന്ത്യയിൽ കണ്ടുവരുന്നുണ്ട്​.

Related News