ഒരേ സമയം ആറു കാമുകിമാരെയും ഗര്‍ഭിണിമാരാക്കി; ചിത്രങ്ങള്‍ വൈറല്‍

  • 27/11/2020

തന്റെ ആറ് കാമുകിമാരെയും ഒരേസമയം ഗര്‍ഭിണിമാരാക്കിയ യുവാവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നൈജീരിയന്‍ പ്ലേ ബോയ് എന്നിറിയപ്പെടുന്ന പ്രെറ്റി മൈക്കാണ് ആ കാമുകന്‍. ഒരു വിവാഹ ചടങ്ങിലായിരുന്നു ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് ഗര്‍ഭിണികള്‍ പങ്കെടുത്തത്. ചടങ്ങിനിടെ താനാണ് ഈ ആറ് കുഞ്ഞുങ്ങളുടെയും പിതാവ് എന്നും മൈക്ക് പ്രഖ്യാപിച്ചത്. ഇതോടെ മൈക്കും കാമുകിമാരും ചടങ്ങിലെ താരങ്ങളായി മാറി. 

അഡംബര ജീവിതം നയിക്കുന്ന മൈക്ക് നേരത്തെയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. പൂര്‍ണ നഗ്നരായ നാല് സ്രീകള്‍ക്കൊപ്പം കിടക്ക പങ്കിടുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ആറ് കുട്ടികളെ ലഭിക്കുന്നതില്‍ തനിക്ക് സന്തോഷം ഉണ്ടെന്നും അഞ്ച് പേരെ എങ്കിലും വിവാഹം കഴിക്കണം എന്നതാണ് തന്റെ ആഗ്രഹം എന്നും മൈക്ക് പറയുന്നു.

Related News