സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ യുവതി എറിഞ്ഞുടച്ചത് ഒരു കോടിയുടെ മദ്യക്കുപ്പികള്‍

  • 27/11/2020

സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ യുവതി 500 ഓളം മദ്യക്കുപ്പികള്‍ എറിഞ്ഞുടച്ചു. യുകെയിലെ സ്റ്റീവനേജിലെ അല്‍ദി എന്ന സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. യുവതി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കടന്നു വരികയും മദ്യക്കുപ്പികള്‍ എറിഞ്ഞുടയ്ക്കുകയുമായിരുന്നു. ഒരു കോടിയോളം രൂപ വില വരുന്ന മദ്യക്കുപ്പികളാണ് തകര്‍ത്തത്. 

സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നുള്ള ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിമിഷങ്ങള്‍ക്കകം ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റിയുടെ പരാതിയില്‍ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ എന്തിനാണ് യുവതി ഇത്തരത്തില്‍ മദ്യക്കുപ്പികള്‍ പൊട്ടിച്ചത് എന്നതിന്റെ കാരണം വ്യക്തമല്ല. 

Related News