പുകവലി, മദ്യപാനം, ജഗ്ഗ് ഫുഡ്; ആരോഗ്യ രഹസ്യം ഇതെന്ന് നൂറുവയസുകാരന്‍

  • 27/11/2020

നൂറുവയസുകാരന്‍ പങ്കുവെച്ച് തന്റെ ആരോഗ്യ രഹസ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ. ചൈനീസുകാരനായ സാങ് കെമിന്‍ എന്നയാളാണ് തന്റെ വ്യത്യസ്തമായ ആരോഗ്യ രഹസ്യം പങ്കുവെച്ചിരിക്കുന്നത്. പുകവലിയും മദ്യപാനവും ജഗ്ഗ് ഫുഡും അതാണ് തന്റെ ആര്യോഗ്യത്തിന്റെ രഹസ്യമെന്നാണ് കെമിന്‍ അവകാശപ്പെടുന്നത്. 

ഈ നൂറാം വയസിലും മദ്യപാനവും പുകവലിയുമാണ് തന്റെ ഇഷ്ട ശീലങ്ങള്‍. 20-ാം വയസിലാണ് സിഗരറ്റ് വലിച്ച് തുടങ്ങിയത്. ഒരിക്കലും താന്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കാറില്ലെന്നും കെമിന്‍ പറയുന്നു. 90-ാം വയസില്‍ മദ്യപാനത്തിന്റെ അളവ് ഇത്തിരി കുറച്ചിരുന്നു. ഇപ്പോഴും ഒരു പാക്കറ്റ് സിഗരറ്റാണ് 
ദിവസവും വലിക്കുന്നത് എന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെമിന്‍ പറയുന്നു.

Related News