ഇന്ത്യയ്ക്ക് സഹായവുമായി ജർമ്മനി; ക്രയോജനിക് ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഡൽഹിയിൽ എത്തി

  • 04/05/2021

ന്യൂ ഡെൽഹി: കൊറോണ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് സഹായവുമായി ജർമ്മനി. ഇതിന്റെ ഭാഗമായി ജർമ്മനിയിൽ നിന്നുള്ള ക്രയോജനിക് കണ്ടെയ്‌നറുകൾ ഇന്ത്യയിലെത്തി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഡൽഹിയിൽ എത്തിച്ചത്.

വലിയ അളവിൽ ഓക്‌സിജൻ സംഭരിക്കാൻ ശേഷിയുള്ള ക്രയോജനിക് കണ്ടെയ്‌നറുകളാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. നേരത്തെ, ഓക്‌സിജൻ കോൺസൻട്രേറ്ററുകളും മരുന്നുകളും ജർമ്മനി ഇന്ത്യയിലേയ്ക്ക് എത്തിച്ചിരുന്നു. ഇന്ത്യയ്ക്ക് ആവശ്യമുള്ള സഹായങ്ങൾ എത്തിക്കുന്നതിനായി ജർമ്മനിയുടെ സായുധ സേന വിഭാഗങ്ങളാണ് എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുന്നത്.

കൊറോണയ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജർമ്മനി നൽകിയ സഹായങ്ങൾ ഇന്ത്യയിലെ അംബാസഡർ വാൾട്ടർ.ജെ. ലിൻഡ്‌നർ വിശദമാക്കി. ജർമ്മനിയിൽ നിന്നും എത്തിക്കുന്ന സഹായങ്ങൾക്ക് പുറമെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ജർമ്മൻ കമ്പനിയുടെ കൊറോണ പോരാട്ടത്തിൽ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും ലിൻഡ്‌നർ അറിയിച്ചു.

Related News