മാസ്​ക്​ ഇടാതെയും സമൂഹ്യ അകലം പാലിക്കാതെയും വുഹാനിലെ സ്ട്രോബെറി സംഗീതോത്സവം

  • 06/05/2021

വുഹാൻ: കോറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിലുള്ളവർ ഇങ്ങനെയൊരു വൈറസിനെ തന്നെ മറന്നുപോയെന്ന് തോന്നുന്നു. കൊറോണ മഹാമാരിയിൽ തകർന്ന് ഇപ്പോൾ ഉയർത്തെഴുനേൽക്കുകയാണ് രാജ്യം. പലരും മാസ്​ക്​ ഇടാതെയും സമൂഹ്യ അകലം പാലിക്കാതെയും മെയ് ദിനം മുതല്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സ്ട്രോബെറി സംഗീതോത്സവത്തിലാണ് ആളുകള്‍ ഒത്തുകൂടി ആഘോഷിക്കുയാണ്. ഈ അടുത്തിടെ പുറത്തുവന്ന വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ ഓണ്‍ലൈനിലായിരുന്നു.

ഇത്തവണയും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സംഗീതോത്സവ സംഘാടകര്‍ അറിയിച്ചത്. ഏകദേശം 11,000 പേര്‍ പങ്കെടുത്തു. ചൈനയിലെ പ്രമുഖ ബാൻഡുകളും ഗായകരും അണിനിരക്കുന്ന ഫെസ്റ്റ്​ വുഹാനിലെ ഗാർഡൻ എക്​സ്​പോ പാർക്കിലാണ്​ നടന്നത്​.

വുഹാൻ നഗരം ഇപ്പോൾ കോറോണ​ മുക്തമാണെന്നാണ്​ ഔദ്യോഗിക വിശദീകരണം​. കര്‍ശനമായ നിയന്ത്രണങ്ങളും ലോക്​ഡൗണും കൊണ്ടാണ്​ വൈറസിനെ ഓടിക്കാന്‍ ​ കഴിഞ്ഞതെന്ന് അധികൃതർ പറഞ്ഞു. ഇപ്പോള്‍ ഇടയ്ക്ക് ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നല്ലാതെ പൊതുവെ രോഗവ്യാപനമില്ല. ഗാവോ യൂച്ചെന്‍ എന്ന 23 കാരി പറയുന്നതിങ്ങനെ. 

"കഴിഞ്ഞ വര്‍ഷം കൊറോണ കാരണം കുറേ അനുഭവിച്ചു. ഇന്നത്തെ ഈ അവസ്ഥയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. കഠിനമായ പരിശ്രമത്തിലൂടെയാണ് വൈറസ് വിമുക്തമായത്. അതുകൊണ്ട് ഇന്ന് ഈ ആഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍ വളരെ ആവേശം തോന്നുന്നു". ചൈനയില്‍ ആകെ 90,671 പേര്‍ക്കാണ് കോറോണ ബാധിച്ചത്. 4636 പേര്‍ മരിച്ചു. കൂടുതലും വുഹാന്‍ സ്വദേശികളായിരുന്നു. 27.5 കോടി ഡോസ് പ്രതിരോധ വാക്സിന്‍ നല്‍കി.

Related News