ആസ്​ട്രേലിയൻ പൗരൻമാർക്ക് മേയ്​ 15 മുതൽ ​ ഇന്ത്യയിൽനിന്ന്​ മടങ്ങാം

  • 07/05/2021

ആസ്​ട്രേലിയൻ പൗരൻമാരെ ഇന്ത്യയിൽനിന്ന്​ സ്വദേശത്തേക്ക്​ കൊണ്ടുപോകാനായി മേയ് 15 മുതൽ വിമാന സർവിസ്​ പുനരാരംഭിക്കും. ജൂൺ അവസാനത്തോടെ ആയിരത്തോളം ആസ്‌ട്രേലിയക്കാർക്ക്​ നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ്​​ കരുതുന്നത്​.

ദുർബല അവസ്ഥയിലുള്ള പൗരൻമാർക്ക്​ മുൻഗണന നൽകും. മേയ് 15ന് ആദ്യത്തെ വിമാനം ഇന്ത്യയിൽനിന്ന് ഡാർവിനിലേക്ക് പുറപ്പെടും. മറ്റ് രണ്ട് വിമാനങ്ങൾ ഇന്ത്യയിൽനിന്ന് വടക്കൻ പ്രദേശത്തേക്ക് ഈ മാസം തന്നെ ക്രമീകരിക്കും.കോവിഡ്​ വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ്​ ആസ്​ട്രേലിയൻ പ്രസിഡൻറ്​ സ്​കോട്ട്​ മോറിസൺ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾ നിരോധിച്ചത്​.

Related News