ഇന്ത്യയ്ക്കായി മൂന്ന് ഓക്‌സിജൻ പ്ലാന്റുകളുമായി ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനം ഇന്ന് എത്തും

  • 08/05/2021



ലണ്ടൻ : ഇന്ത്യയ്ക്ക് കൊറോണ പ്രതിസന്ധിയോട് പോരാടാൻ യുകെയുടെ സഹായവുമായി ഏറ്റവും വലിയ ചരക്ക് വിമാനം പുറപ്പെട്ടു. 18 ടൺ ഓക്‌സിജൻ ജനറേറ്ററുകളും 1,000 വെന്റിലേറ്ററുകളും വഹിച്ചുകൊണ്ട് വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റിൽ നിന്നുാമാണ് വെള്ളിയാഴ്ച ചരക്ക് വിമാനം പുറപ്പെട്ടത്.

ഓരോ മൂന്ന് ഓക്‌സിജൻ ഉൽപാദന യൂണിറ്റുകളും മിനിറ്റിൽ 500 ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കുന്നവയാണ്. ഒരു സമയം 50 ആളുകൾക്ക് ഉപയോഗിക്കാൻ ഇത് പര്യാപതമാകും.

അന്റോനോവ് 124 എന്ന ചരക്ക് വിമാനം ഇന്ന് വിമാനം ഡെൽഹിയിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശ, കോമൺവെൽത്ത് ആൻ്റ് ഡെവലപ്മെന്റ് ഓഫീസ് (എഫ്സിഡിഒ) പറഞ്ഞു. ജീവൻ രക്ഷാ ഉപകരണങ്ങൾ വിമാനത്തിൽ കയറ്റാൻ രാത്രി മുഴുവനും പ്രയത്‌നിച്ച എയർപോർട്ട് ഉദ്യോഗസ്ഥർക്ക് എഫ്‌സിഡിഒ അധികൃതർ നന്ദി അറിയിച്ചു. ഇന്ത്യൻ ആശുപത്രികളിലേക്ക് ഉപകരണങ്ങൾ മാറ്റാൻ ഇന്ത്യൻ റെഡ് ക്രോസിന്റെ സഹായവും ലഭിക്കും.

‘വടക്കൻ അയർലണ്ടിൽ നിന്നും ഏറ്റവും മികച്ച ഓക്‌സിജൻ ജനറേറ്ററുകൾ ഇന്ത്യയിലേക്ക് യുകെ അയയ്ക്കുന്നു. ഈ ജീവൻ രക്ഷാ ഉപകരണങ്ങൾ ഇന്ത്യയിലെ ആശുപത്രികളെ സഹായിക്കും, അവ ദുർബലരായ കൊറോണ രോഗികൾക്ക് സഹായകമാകും’ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.

കഴിഞ്ഞ മാസവും യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് 200 വെന്റിലേറ്ററുകളും 495 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും അയച്ചിരുന്നു. കൂടാതെ വടക്കൻ അയർലൻഡിന്റെ ആരോഗ്യ സേവനവും ഡിഎച്ച്എസ്സി വാഗ്ദാനം ചെയ്യുന്ന 1,000 വെന്റിലേറ്ററുകൾക്കും പുറമെയാണ് എഫ്സിഡിഒയുടെ ഇപ്പോൾ ഉള്ള സഹായം.

Related News