വൈറസിന്റെ ഇന്ത്യൻ വകഭേദം; ശ്രീലങ്കയിലും ബംഗ്ലാദേശിലും സ്ഥിരീകരിച്ചു; കനത്ത ജാഗ്രതാ നിർദ്ദേശം

  • 09/05/2021

കൊളംബോ: മാരകപ്രഹര ശേഷിയുള്ള കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം ബി.1.167 ൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വ്യാപനമുണ്ടാകാതിരിക്കാൻ ശ്രീലങ്കയിലും ബംഗ്ലാദേശിലും കനത്ത ജാഗ്രതാ നിർദേശം.

ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്കാണ് ശ്രീലങ്കയിൽ രോഗം സ്ഥിരീകരിച്ചത്. ഇയാൾ കൊളംബോയിൽ നിരീക്ഷണത്തിലാണ്. എന്നാൽ ബംഗ്ലാദേശിൽ ആറ് പേരിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്.

അടുത്തിടെ ഇന്ത്യ സന്ദർശിച്ചവരാണ് രോഗി ബാധിതരായവർ. വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വക്താവ് അറിയിച്ചു. ഇന്ത്യയിൽ കൊറോണ രണ്ടാം തരംഗം രൂക്ഷമായതോടെ ബംഗ്ലാദേശ് അതിർത്തികൾ അടച്ചിരുന്നു. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു.

Related News