റഷ്യയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു

  • 11/05/2021

മോസ്കോ: റഷ്യയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ എട്ട് കുട്ടികളും ഒരു അധ്യാപകനും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. രണ്ട് പേരാണ് സ്കൂളിൽ വെടിയുതിർത്തതെന്നും ഇതിൽ 17-കാരനായ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെയാൾക്ക് എന്ത് സംഭവിച്ചുവെന്ന് ഇതുവരെ വ്യക്തമല്ല.

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽനിന്ന് 820 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന നഗരമായ കസാനിലാണ് അക്രമം ഉണ്ടായത്. ഇവിടെയുള്ള 175-ാം നമ്പർ സ്കൂളിലാണ് ആക്രമണം നടന്നത്. സംഭവസ്ഥലത്തുനിന്ന് സ്ഫോടന ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്.

സംഭവസ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഒട്ടേറെ പോലീസ് വാഹനങ്ങളും ആംബുലൻസുകളും സ്കൂളിന് പുറത്ത് നിർത്തിയിട്ടിരിക്കുന്നതായാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Related News