ഇറാൻ ആണവായുധ പദ്ധതിയുടെ തലവന്റെ കൊലപാതകം; പിന്നിൽ ഇസ്രായേൽ ചാരസംഘടന മൊസാദ്

  • 28/11/2020

ഇറാൻ ആണവായുധ പദ്ധതിയുടെ തലവൻ മൊഹ്സിന്‍ ഫക്രിസദേയുടെ കൊലപാതകത്തിന്  പിന്നിൽ ഇസ്രായേൽ ചാരസംഘടന മൊസാദ് എന്ന് റിപ്പോർട്ട്.  അല്‍ ഖ്വയ്‌ദയിലെ രണ്ടാമനായ മുഹമ്മദ് അല്‍ മസ്രിയും മകളും ദിവസങ്ങള്‍ക്കകം ഇറാനില്‍ വച്ച്‌ വധിക്കപ്പെട്ടിരുന്നു. ഇരു വധങ്ങളുടെയും പിന്നില്‍ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ആണെന്ന് ആരോപണം ഇറാനില്‍ ഉയരുന്നു.  59 വയസുകാരനായ മൊഹ്‌സിന്‍ ഭൗതികശാസ്‌ത്രജ്ഞന്‍ ആയിരുന്നു.ടെഹ്‌റാനിലെ ഇമാം ഹുസൈന്‍ സര്‍വകലാശാലയിലെ പ്രൊഫസറും. ഇറാന്റെ ആണവ പദ്ധതിയായ 'അമാദ്'(പ്രതീക്ഷ എന്നര്‍ത്ഥം) നയിച്ചിരുന്നത് മൊഹ്സീന്‍ ആണെന്നാണ് വിവരം. 

ഇസ്രായേലാണ് ഫക്രിസദേയുടെ മരണത്തിന് കാരണമെന്ന് ആരോപിക്കുമ്പോഴും തെളിവായി ഒന്നും കണ്ടെത്താന്‍ ഇതുവരെ ഇറാന് കഴിഞ്ഞിട്ടില്ല. മൊസാദിന്റെ ദീര്‍ഘകാലമായുള‌ള നോട്ടപ്പുള‌ളിയായിരുന്നു മൊഹ്‌സിന്‍. ഇസ്രായേലിന് ഈ കാര്യത്തില്‍ പരിപൂര്‍ണ്ണ പിന്തുണയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്നത്. ഇറാന്റെ ആണവ പദ്ധതി ആക്രമിക്കാന്‍ ട്രംപ് തീരുമാനിച്ചിരുന്നു.എന്നാല്‍ വിദഗ്‌ധര്‍ ഈ നീക്കം വലിയ കുഴപ്പമാകുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ട്രംപ് ആ പദ്ധതി വേണ്ടെന്നുവച്ചത്. 

Related News