ഇസ്രയേലിന്റെ വ്യോമപ്രതിരോധത്തെ പോലും മറികടന്ന് ഹമാസിന്റെ പുതിയ തരം 'സിജീൽ' മിസൈൽ

  • 12/05/2021



ഇസ്രയേൽ: ഇസ്രയേൽ - പലസ്തീൻ സംഘർഷം തുടരുമ്പോൾ മിസൈൽ ആക്രമണം തടയാൻ പോലും കഴിയാതെ ഇസ്രയേലിന്റെ വ്യോമ പ്രതിരോധം തകർന്നടിഞ്ഞു. ലോകത്തെ തന്നെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളും രഹസ്യാനേഷണ സംഘവുമുള്ള ഇസ്രയേലിന് വ്യോമാക്രമണം തടയാൻ കഴിഞ്ഞില്ലെന്ന് റോയിട്ടേഴ്ൾ ഉൾപ്പടെയുള്ള ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ശത്രുകളുടെ മിസൈൽ അതിർത്തിയിൽ തന്നെ തകർക്കാൻ കഴിവുള്ള ഇസ്രയേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനങ്ങളെ തകർത്താണ് ​ഗാസയിൽ നിന്നുള്ള മിസൈൽ എത്തിയത്.

ഇസ്രായേലി നഗരങ്ങളെ ആക്രമിക്കാൻ പുതിയ തരം 'സിജീൽ' മിസൈൽ ഉപയോഗിച്ചുവെന്നാണ് ഹമാസിന്റെ സായുധ വിഭാഗം അവകാശപ്പെടുന്നത്.

ഈ മിസൈലുകൾക്ക് ഇസ്രയേൽ വ്യോമപ്രതിരോധത്തിന്റെ വജ്രായുധം എന്ന് അറിയപ്പെടുന്ന അയൺ ഡോമിനെ പോലും വിജയകരമായി മറിക്കടക്കാൻ സാധിച്ചെന്ന് ഹമാസ് വ്യക്തമാക്കി.

Related News