കൊറോണ വീടിന്റെ പടി കയറരുത്; മാന്ത്രികശക്തിയുള്ള നോക്കുകുത്തി സ്ഥാപിച്ച് വീട്ടമ്മ

  • 28/11/2020

കൊറോണ വീട്ടിനത്തേക്ക് കയറാതിരിക്കാന്‍ വീട്ടിനു മുന്‍പില്‍ നോക്ക്കുത്തി സ്ഥാപിച്ചിരിക്കുകയാണ് കംബോഡിയയിലെ എക്ക് ചാന്‍. വീട്ടിനു മുന്‍പില്‍ സ്ഥാപിച്ച മാന്ത്രികശക്തിയുള്ള നോക്കുകുത്തികള്‍ കാരണമാണ് തനിക്ക് കൊറോണ വരാത്തത് എന്നാണ് ഈ വീട്ടമ്മയുടെ അവകാശവാദം. 

ഗേറ്റിന് മുന്‍പിലായാണ് കൊറോണ വൈറസിന് പേടിപ്പിച്ച് ഓടിക്കാന്‍ ഇവര്‍ നോക്കുകുത്തികളെ സ്ഥാപിച്ചിരിക്കുന്നത്. ഒരു ആണ്‍ നോക്കുകുത്തിയും ഒരു പെണ്‍നോക്കുകുത്തിയുമാണ് ഉള്ളത്. ഇവ രണ്ട് തന്നെയും കുടുംബത്തിനെയും കൊറോണ വൈറിസില്‍ നിന്നും രക്ഷിക്കും എന്നാണ് എക്ക് ചാന്‍ പറയുന്നത്.

Related News