വിവാഹത്തിന് വരന് സമ്മാനമായി നല്‍കിയത് എകെ 47 തോക്ക്

  • 28/11/2020

പാക്കിസ്ഥാനില്‍ വിവാഹത്തിന് നവവധൂവരന്മാര്‍ക്ക് സമ്മാനമായി ലഭിച്ചത് എകെ 47 തോക്ക്. ഒരു സ്ത്രീയാണ് വിവാഹ വേദിയില്‍ എത്തി വരന് സമ്മാനമായി എകെ 47 തോക്ക് നല്‍കിയത്. വളരെ സന്തോഷത്തോടെയാണ് വരനും വധുവും സമ്മാനം ഏറ്റുവാങ്ങിയത്. 

ഇത്തരത്തില്‍ തോക്ക് സമ്മാനമായി നല്‍കുന്നതിന്റെ വീഡിയോ ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന് താഴെയാണ് പാക്കിസ്ഥാനിലാണ് സംഭവം നടന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു കമന്റും പ്രത്യക്ഷപ്പെട്ടു. നിരവധിപ്പേരാണ് ഇതിനകം വീഡിയോ കാണുകയും അതിന് താഴെ കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്. 

Related News