201 രാജ്യങ്ങളിൽനിന്നായി മൂന്നര ലക്ഷം പ്രവാസികൾ തിരിച്ചുവരാനൊരുങ്ങുന്നു, നോർക്കയിൽ രജിസ്റ്റർ ചെയ്തത് 3,53,468 പേർ

  • 30/04/2020

തിരുവനന്തപുരം: 201 രാജ്യങ്ങളിൽനിന്നായി മൂന്നര ലക്ഷം പ്രവാസികൾ തിരിച്ചുവരാനൊരുങ്ങുന്നു, നോർക്കയിൽ രജിസ്റ്റർ ചെയ്തത് 3,53,468 പേർ, കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായി നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് 3,53,468 പേർ. 201 രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യു.എ.ഇയില്‍ നിന്നാണ് -1,53,660 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 47,268 പേരും രജിസ്റ്റര്‍ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫ് നാടുകളില്‍ നിന്നാണ്.യു.കെയില്‍ നിന്ന് 2112 പേരും അമേരിക്കയില്‍ നിന്ന് 1895 പേരും ഉക്രൈയിനില്‍നിന്ന് 1764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതരസംസ്ഥാന പ്രവാസികള്‍ക്കായി ഇന്നലെ ആരംഭിച്ച നോര്‍ക്ക രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ ഇന്നുവരെ രജിസ്റ്റര്‍ ചെയ്തത് 94,483 പേരാണ്. കര്‍ണാടകയില്‍നിന്ന് 30,576, തമിഴ്‌നാട് 29,181, മഹാരാഷ്ട്ര 13,113 എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Related News