കൊറോണ വൈറസിന്റെ ഉത്ഭവം ഇന്ത്യയില്‍; ചൈനീസ് ശാസ്ത്രജ്ഞര്‍

  • 29/11/2020

കൊറോ വൈറസിന്റെ ഉത്ഭവം ഇന്ത്യയിലാണെന്ന് ഒരു വിഭാഗം ചൈനീസ് ശാസ്ത്രജ്ഞര്‍. ചൈനീസ് അക്കാദമി ഓഫ് സയന്‍സ് തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടിലാണ് ഈ വിചിത്രവാദം ഉന്നയിച്ചിരിക്കുന്നത്. 2019 ലെ ഉഷ്മകാലത്ത് ഇന്ത്യയിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടില്‍ ചൈന ആരോപിക്കുന്നത്. 

വൈറസിന്റെ ഉറവിടം ചൈനയിലാണെന്ന് ചൂണ്ടിക്കാണിച്ച് പല രാജ്യങ്ങളും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ചൈന തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് വിചിത്ര വാദവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍ രംഗത്ത് എത്തിയിരിക്കുന്നത്. വുഹാനില്‍ വെച്ചാണ് വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരാന്‍ തുടങ്ങിയത്. എന്നാല്‍ വൈറസിന്റെ ഉത്ഭവവും വളര്‍ച്ചയും ഇന്ത്യയിലാണ് എന്നതാണ് ശാസ്ത്രജ്ഞരുടെ വാദം.

Related News