പെന്‍ഷന്റെ പിതൃത്വം ഏറ്റെടുക്കല്‍ എന്ന ലജ്ജകരമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്: ശോഭാ സുരേന്ദ്രന്‍

  • 30/11/2020


കേരളത്തില്‍ പെന്‍ഷന്റെ പിതൃത്വം ഏറ്റെടുക്കല്‍ എന്ന ലജ്ജകരമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. യുഡിഎഫിനെയും എല്‍ഡിഎഫിനെയും വിമര്‍ശിച്ചാണ് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. 

പെന്‍ഷനാണല്ലോ ഇപ്പോഴത്തെ വിഷയം.300 രൂപയില്‍ നിന്ന് വര്‍ധിപ്പിച്ച കണക്കുമായി കോണ്‍ഗ്രസ്സുകാരും 1600 രൂപ ആക്കിയത് വോട്ടാകുമോ എന്നറിയാന്‍  സിപിഎമ്മും നെട്ടോട്ടമോടുകയാണ്. പെന്‍ഷന്റെ പിതൃത്വം ഏറ്റെടുക്കല്‍ എന്ന ലജ്ജകരമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. അപ്പോഴാണ്  മറ്റൊരു കാര്യം പറയണമെന്ന് ഓര്‍ത്തത്.  ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ പെന്‍ഷന്‍ 2250 രൂപയാണ്. ഇനി ഗോവയില്‍ അത് 2000 രൂപയാണ്. അടുത്ത തള്ളുകളുമായി വരുവിന്‍. നാട്ടിലൊരു മാറ്റത്തിന്, ബദലുണ്ടെന്ന് തെളിയിക്കുന്ന ആയിരം തെളിവുകള്‍ തരാം എന്നുമാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്

Related News