ചാരായം വാറ്റല്‍; സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

  • 30/11/2020


ചാരായം വാറ്റിയ കേസില്‍ സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കെഎ സ്‌കറിയ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ ഭാര്യ മേരി കൂത്താട്ടുകുളം നഗരസഭയിലെ 24-ാം ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയാണ്. 

സ്ഥാനാര്‍ത്ഥിയുടെ വീട്ടിന്റെ ഉള്ളില്‍ വെച്ചാണ് ചാരായം വറ്റിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഭാര്യയുടെ തെരഞ്ഞെടുപ്പ് ആവശ്യത്തിനാണ് ചാരായം വാറ്റിയത് എന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.

Related News