കര്‍ഷകപ്രക്ഷോഭം; കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ ആശങ്ക അറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി

  • 01/12/2020

കര്‍ഷകപ്രക്ഷോഭങ്ങളിലുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ ആശങ്ക അറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കര്‍ഷകുടെ സമരം തുടര്‍ച്ചയായി ആറാം ദിവസം പിന്നിടുമ്പോഴും അതില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഒന്നും സ്വീകരിക്കാത്തതിനാണ് അദ്ദേഹം ആശങ്ക അറിയിച്ച് രംഗത്തെത്തിയത്. ഇക്കാര്യം ഇന്ത്യയെ അറിയിക്കും എന്നും അദ്ദേഹം പറഞ്ഞു. 

സമാധാനപരമായ പ്രതിഷേധനങ്ങള്‍ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുന്നത്. ഇന്ത്യയില്‍ നിന്നും കര്‍ഷകസമരവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളെ തള്ളിക്കളയാന്‍ സാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 

Related News