ഗാസ അതിർത്തിയിൽ സൈനീക വിന്യാസം ശക്തമാക്കി ഇസ്രായേൽ; ഹ​മാ​സി​നെ​തി​രെ ക​ര​യു​ദ്ധം തു​ട​ങ്ങി

  • 14/05/2021

ജ​റു​സ​ലേം: ഗാ​സ​യി​ലെ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രെ ഇ​സ്ര​യേ​ൽ സൈ​ന്യം ക​ര​യു​ദ്ധം തു​ട​ങ്ങി. ഗാ​സാ അ​തി​ർ​ത്തി​യി​ൽ ഇ​സ്ര​യേ​ൽ ടാ​ങ്കു​ക​ളെ​യും സൈ​ന്യ​ത്തെ​യും വി​ന്യ​സി​ച്ചു. വ്യോമസേനയും കരസേനയും അക്രമണം തുടങ്ങിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 7000ത്തോളം ഇസ്രയേലി സൈന്യവും അതിർത്തിയിൽ തമ്പടിച്ചിട്ടുണ്ട്. ഇതോടെ മേഖല യുദ്ധസമാനമായി മാറി. അതേസമയം സൈന്യം ഇതുവരെ ഗാസയിലേക്ക് കടന്നുകയറിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഗാ​സ ഭ​രി​ക്കു​ന്ന ഹ​മാ​സ് തി​ങ്ക​ളാ​ഴ്ച രാ​ത്രി റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തു​ക​യും ഇ​സ്ര​യേ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കാ​നും തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സം​ഘ​ർ‌​ഷം രൂ​ക്ഷ​മാ​യ​ത്. വ്യാ​ഴാ​ഴ്ച​യും ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ റോ​ക്ക​റ്റാ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​തോ​ടെ ഇ​സ്ര​യേ​ൽ സൈ​ന്യം ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു. ആ​യി​ര​ത്തി​ല​ധി​കം റോ​ക്ക​റ്റു​ക​ളാ​ണ് ഹ​മാ​സ് ഇ​സ്ര​യേ​ലി​ലേ​ക്കു തൊ​ടു​ത്ത​ത്.

2014നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ഇ​സ്രേ​ലി- പ​ല​സ്തീ​ൻ സം​ഘ​ർ​ഷ​മാ​യി ഇ​തു മാ​റി​യി​രി​ക്കു​ക​യാ​ണ്. ഗാ​സ​യി​ൽ നൂ​റി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഏ​ഴ് പേ​ർ ഇ​സ്രാ​യേ​ലി​ൽ മ​രി​ക്കു​ക​യും ചെ​യ്തു. അ​തി​നി​ടെ ഇ​സ്ര​യേ​ലി​ലു​ള്ള അ​റ​ബ് വം​ശ​ജ​ർ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളും ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തി​ന് തി​രി​കൊ​ളു​ത്തി. ഇ​തി​ന​കം നാ​നൂ​റി​ല​ധി​കം പേ​ർ അ​റ​സ്റ്റി​ലാ​യി.

ആ​ഭ്യ​ന്ത​ര ക​ലാ​പം അ​ടി​ച്ച​മ​ർ​ത്താ​ൻ സു​ര​ക്ഷാ സേ​ന​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​സ്രേ​ലി പ്ര​തി​രോ​ധ​മ​ന്ത്രി ബെ​ന്നി ഗാ​ൻറ്സ് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. വ്യോ​മാ​ക്ര​മ​ണം വെ​റും തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നാ​ണ് ഇ​സ്രേ​ലി പ്ര​തി​രോ​ധ​മ​ന്ത്രി ബെ​ന്നി ഗാ​ൻറ്സ് നേ​ര​ത്തെ പ​റ​ഞ്ഞ​ത്. സം​ഘ​ർ​ഷം വ​ർ​ധി​പ്പി​ക്കാ​നാ​യാ​ലും അ​വ​സാ​നി​പ്പി​ക്കാ​നാ​യാ​ലും അ​തി​നു ത​യാ​റാ​ണെ​ന്ന് ഹ​മാ​സ് നേ​താ​വ് ഇ​സ്മ​യി​ൽ ഹ​നി​യ ടെ​ലി​വി​ഷ​ൻ പ്ര​സം​ഗ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഏ​ത്ര​യും വേ​ഗം സം​ഘ​ർ​ഷം ​അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​രു​കൂ​ട്ട​രും ത​യാ​റാ​ക​ണ​മെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹം അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

യു​എ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻറോ​ണി​യോ ഗു​ട്ടെ​ര​സ് സ്ഥി​തി​ഗ​തി​ക​ളി​ൽ ഉ​ത്ക​ണ്ഠ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പൂ​ർ​ണ​തോ​തി​ലു​ള്ള യു​ദ്ധ​ത്തി​ലേ​ക്കാ​ണു കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​തെ​ന്ന് യു​എ​ന്നി​ൻറെ പ​ശ്ചി​മേ​ഷ്യാ സ​മാ​ധാ​ന​ദൂ​ത​ൻ തോ​ർ വെ​ന്ന​സ്‌​ലാ​ൻ​ഡ് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്.

Related News