കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്തിയില്ലെങ്കിൽ മാരകമാകും; കൂടുതൽ കൊറോണ വൈറസ് ബാധകൾക്ക് സാധ്യത

  • 31/05/2021

ന്യൂയോർക്ക്: കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്തിയില്ലെങ്കിൽ മാരകമായ കൂടുതൽ കൊറോണ വൈറസ് ബാധകൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കൊറോണ-26, കൊറോണ-32 എന്ന പേരിലെല്ലാം കൂടുതൽ വൈറസ് ബാധകൾക്ക് സാധ്യതയുണ്ടെന്ന് അമേരിക്കൻ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താൻ ചൈനയുടെ സഹകരണം ലോകം തേടുകയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

കൊറോണ വൈറസിനെ ചൈനീസ് ഗവേഷകർ ലാബിൽ സൃഷ്ടിച്ചതാണെന്നും അബദ്ധവശാൽ ഇവ ലാബിൽ നിന്ന് പുറത്തുപോയതാകാമെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പഠനറിപ്പോർട്ടിൽ പറയുന്നത്. ഇതിനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ മുൻ കമ്മീഷണർ സ്‌കോട്ട് ഗോട്‌ലീബ് പറയുന്നു.

വുഹാനിലെ ലാബിൽ കൊറോണ വൈറസിനെ സൃഷ്ടിച്ചതാണ് എന്ന റിപ്പോർട്ടുകളെ ഖണ്ഡിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല. വന്യജീവികളിൽ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്ന് സ്ഥിരീകരിക്കാൻ വേണ്ട തെളിവുകൾ ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല. കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ മറ്റു വൈറസ് ബാധകൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കൊറോണ-26, കൊറോണ -32 എന്നിങ്ങനെ വിവിധ മഹാമാരികൾ ഭാവിയിൽ സംഭവിക്കാമെന്ന് ടെക്‌സാസിലെ കുട്ടികളുടെ ആശുപത്രിയിലെ കോ- ഡയറക്ടറായ പീറ്റർ ഹോട്ടേസ് പറയുന്നു.

കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താൻ ലോകരാജ്യങ്ങൾ ചൈനയുടെ സഹകരണം തേടുകയാണ്. അങ്ങനെയെങ്കിൽ ഭാവിയിൽ പുതിയ മഹാമാരികൾ പൊട്ടിപ്പുറപ്പെടുന്നത് തടയാൻ കഴിയുമെന്നും വിദഗ്ധർ പറയുന്നു. വൈറസ് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് കണ്ടെത്താൻ വീണ്ടും അേേന്വഷണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു.

Related News