കൊറോണയുടെ ഡെൽറ്റ വകഭേദം അപകടകാരി: ലോകരോഗ്യ സംഘടന

  • 02/06/2021

ജനീവ: ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വകഭേദങ്ങിൽ ഒന്ന് ഏറെ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ തിരിച്ചറിഞ്ഞ വകഭേദങ്ങളിൽ ബി.1.617.2 ൽ മാത്രം ആശങ്കപ്പെടേണ്ടതുള്ളുവെന്നാണ് ലോകരോഗ്യ സംഘടനയുടെ വിലയിരുത്തൽ.

കൊറോണ വൈറസിന്റെ മൂന്ന് വകഭേദങ്ങളാണ് ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഡെൽറ്റ എന്ന് നാമകരണം ചെയ്ത വകഭേദത്തിന്റെ ഒരു സെട്രയിനാണ് ബി.1617.2. മറ്റ് രണ്ട് ഇന്ത്യൻ വകഭേദങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

രാജ്യത്ത് കൊറോണ രണ്ടാം തരംഗത്തിൽ അതിതീവ്ര രോഗവ്യാപനത്തിന് കാരണമായത് B.1.617 എന്ന വൈറസ് വകഭേദമാണെന്നും ഇതിനെ മൂന്ന് വംശങ്ങളായി വിഭജിക്കപ്പെട്ടതിൽ ആ.1.617.2 എന്ന വംശം മാത്രമാണ് മാരകമായ വ്യാപനത്തിന് ശേഷിയുള്ളതെന്നുമാണ് ഇപ്പോൾ വിലയിരുത്തുന്നത്. ഇത് വാക്സീനുകളെ മറികടക്കാൻ തക്ക ശേഷിയുള്ളതാണെന്നും ഡബ്ല്യുഎച്ച്ഒ റിപ്പോർട്ടിൽ പറയുന്നു.ബി.1.617 വകഭേദത്തിന് നിലവിൽ മൂന്ന് തവണ ഇതിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ട്.

മൂന്ന് സ്ട്രെയിനുകളിൽ B.1.617.2നാണ് കൂടുതൽ വ്യാപനശേഷി. അതിനാാണ് മറ്റു രണ്ടെണ്ണത്തിൽനിന്നും വ്യത്യസ്തമായി ഇതിനെ കണക്കാക്കുന്നത്.മുഖ്യ പരിഗണന നൽകി ഡബ്ല്യുഎച്ച്ഒ ഡെൽറ്റയുടെ ഈ വകഭേദത്തെ കുറിച്ച് പഠനം നടത്തുകയാണെന്നും മറ്റ് ലോകരാജ്യങ്ങളിൽ എവിടെയെല്ലാം ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്നും കണ്ടെത്തി പ്രവർത്തിക്കാൻ ഒരുങ്ങുകയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

Related News