എച്ച്‌​.ഐ.വി ബാധിച്ച 36കാരിയിൽ കൊറോണ​ വൈറസ്​ നിലനിന്നത്​ 216 ദിവസം; ജനിതക വ്യതിയാനം 30 തവണയിലേറെ

  • 06/06/2021

ജൊഹാനസ്​ബർഗ്​: 36കാരിയായ എച്ച്‌​.ഐ.വി ബാധിതയിൽ​ കൊറോണ​ വൈറസ്​ നിലനിന്നത്​ 216 ദിവസം. ഇപ്പോൾ കൊറോണ​ മുക്​തയായെങ്കിലും വളരെ അപകടകരമാം വിധത്തിൽ വൈറസ്​ 30 വകഭേദങ്ങളിൽ ആയിരുന്നു അവരുടെ ശരീരത്തിൽ വൈറസ് നിലനിന്നിരുന്നത് റിപ്പോർട്ട് പറയുന്നു​. ദക്ഷിണാഫ്രിക്കയിലെ​ എയ്​ഡ്​സ്​ ബാധിതർ കൂടുതലുള്ള ക്വാസുലു നാറ്റൽ പ്രദേശത്തുകാരിയാണ്​ യുവതി. ഇവിടെ മുതിർന്നവരിൽ നാലിലൊന്നും എയ്​ഡ്​സ്​ ബാധിതരാണ്​.

2020 സെപ്​റ്റംബറിലാണ്​ യുവതിക്ക്​ കൊറോണ​ സ്​ഥിരീകരിക്കുന്ന്​. 16 വർഷം മുമ്പ് ​ എച്ച്‌​.ഐ.വി ബാധിതയായ ഇവർ വർഷങ്ങൾക്കിടെ ശരീരം ക്ഷീണിച്ച്‌​ ഗുരുതരാവസ്​ഥയിലായിരുന്നു. തളർച്ചയും ക്ഷീണവും ഇരട്ടിയാക്കിയാണ്​ കൊറോണ​ കൂടി എത്തുന്നത്​.  പരിശോധന പലവട്ടം നടന്നപ്പോഴൊക്കെയും വൈറസ്​ വിവിധ രൂപഭേദങ്ങൾക്ക്​ വിധേയമായതായി കണ്ടെത്തി. 19 ജനിതക മാറ്റങ്ങളും 13 തവണ പ്രോട്ടീനുകൾക്ക്​ മാറ്റവും വന്നാണ്​ കൊറോണ വൈറസ്​ ഇവരിൽ നിലനിന്നത്​. ഇതിൽ ചിലത്​ കൂടുതൽ അപകടകരമായവയുമായിരുന്നു.

രോഗിയിൽനിന്ന്​ മറ്റുള്ളവർക്ക്​ ബാധിച്ചോ എന്ന്​ വ്യക്​തമല്ല. എയ്​ഡ്​സ്​ ബാധിതരിൽ കൊറോണ​ ബാധ കൂടുതൽ കാലം നിലനിൽക്കുമെന്നോ വൈറസ്​ അതിവേഗം വകഭേദം സ്വീകരിക്കുമെന്നോ സ്​ഥിരീകരിക്കാനായിട്ടില്ലെന്ന്​ ഗവേഷകർ പറയുന്നു. അതേ സമയം, പ്രതിരോധ സംവിധാനം തളർത്തുന്നതാണ്​ എയ്​ഡ്​സ്​ എന്നതിനാൽ കൊറോണ കൂടുതൽ നീണ്ടു നിന്നേക്കുമെന്നാണ്​ കരുതുന്നത്​. ഈ രോഗി തുടക്കത്തിൽ കൊറോണയുടെ ചെറിയ ലക്ഷണങ്ങൾ മാത്രമാണ്​ കാണിച്ചിരുന്നതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്​.

Related News