കൊറോണ വൈറസ്​ ചൈനയിലെ വുഹാൻ ലാബിൽ നിന്നും ചോർന്നത്; പഠന റിപ്പോർട്ട്​ പുറത്ത്​ വിട്ട്​ വാൾസ്​ട്രീറ്റ്​ ​ജേണൽ

  • 08/06/2021

വാഷിങ്​ടൺ: ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ്​ ചൈനയിലെ വുഹാൻ ലാബിൽ നിന്നും ചോർന്നതാണെന്ന പഠന റിപ്പോർട്ട്​ പുറത്ത്​ വിട്ട്​ വാൾസ്​ട്രീറ്റ്​ ​ജേണൽ. യു.എസ്​ ഗവൺമെൻറിന്​ കീഴിലുള്ള നാഷണൽ ലബോറട്ടറിയാണ്​ ഇത് സംബന്ധിച്ച പഠനം നടത്തിയത്​. എന്നാൽ ഇതുമായി ബന്ധപ്പെട്ട്​ കൂടുതൽ പരിശോധന നടത്തണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു .

കാലിഫോർണിയയിലെ ലോറൻസ്​ ലിവ്​മോർ നാഷണൽ ലബോറട്ടറിയാണ്​ കൊറോണ വൈറസിനെ കുറിച്ചുള്ള പഠനത്തിന്​ പിന്നിൽ​. ​മുൻ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ് ​അധികാരമൊഴിയാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു പഠനം നടത്തിയത്. കൊറോണ വൈറസിൻറെ ജീനുകളെ പഠനവിധേയമാക്കിയാണ്​ ലബോറട്ടറി പഠന റിപ്പോർട്ട്​ തയാറാക്കിയതെന്നും വാൾസ്​ട്രീറ്റ്​ ജേണൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ലബോറട്ടറി ഈ വാർത്ത നിഷേധിച്ചു.

കൊറോണ വൈറസിൻറെ ഉദ്​ഭവത്തെ കുറിച്ച്‌​ രണ്ട്​ സാധ്യതകളാണ്​ യു.എസ്​ രഹസ്യാന്വേഷണ ഏജൻസികൾ മുന്നോട്ട്​ വെക്കുന്നത്​. വൈറസ്​ വുഹാനിലെ ലാബിൽ നിന്ന്​ ചോർന്നതാകാമെന്ന്​ യു.എസ്​ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നു . മറ്റൊരു സാധ്യത മൃഗങ്ങളിൽ നിന്ന്​ വൈറസ്​ മനുഷ്യരിലേക്ക്​ പകർന്നതാകാം എന്നതാണ്.

Related News