ഇന്ത്യ ഉൾപ്പടെ 26 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ യാത്രാ നിരോധനവുമായി പാകിസ്​താൻ

  • 13/06/2021

ലാഹോർ: ഇന്ത്യ ഉൾപ്പടെ 26 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ യാത്രാ നിരോധനവുമായി പാകിസ്​താൻ. കൊറോണ​ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ്​ പുതിയ നിയന്ത്രണം. പാകിസ്​താനിലെ നാഷണൽ കമാൻഡ്​ ആൻഡ്​ ഓപ്പറേഷൻ സെൻറർ 26 രാജ്യങ്ങളേയും സി കാറ്റഗറിയിൽ ഉൾപ്പെടുത്തി.

എ കാറ്റഗറിയിലുള്ള രാജ്യങ്ങളിലെ പൗരൻമാർക്ക്​ കൊറോണ​ പരിശോധന നടത്താതെ തന്നെ പാകിസ്​താനിൽ പ്രവേശിക്കാമെന്നും അറിയിച്ചു. ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലെ പൗരൻമാർ 72 മണിക്കൂർ മുൻപുള്ള ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത് .

Related News