മാസ്കോ സാമൂഹിക അകലമോ ഇല്ല; ചിരിച്ചും കളിച്ചും വുഹാനിലെ വിദ്യാർഥികളുടെ ബിരുദദാനചടങ്ങ്

  • 16/06/2021

വുഹാൻ: ലോകമെങ്ങും കൊറോണ വൈറസിൻ്റെ ഭീകര താണ്ഡവത്തിൽ മരവിച്ച് നിൽക്കുമ്പോൾ വൈറസിൻ്റെ ഉത്ഭവകേന്ദ്രമായ വുഹാനിൽ ആഹ്ളാദ തിരതല്ലൽ. മാസ്കോ സാമൂഹിക അകലമോ ഒന്നുമില്ലാതെ ചിരിച്ചും കളിച്ചും ആസ്വദിച്ചും 11,000 വിദ്യാർഥികൾ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തതിൻ്റെ ദൃശ്യങ്ങളാണ് വുഹാനിൽ നിന്ന് ഇപ്പോൾ പുറത്ത് വരുന്നത്.

കൊറോണയെ പിടിച്ചുകെട്ടാൻ ചൈനയ്ക്ക് ആയി എന്നതിന്റെ തെളിവ് കൂടിയാവുകയാണ് ഈ ചിത്രം. ചൈനയിലെ വുഹാനിൽ തുടങ്ങി പല വകഭേദങ്ങളായി ലോക രാജ്യങ്ങളെ വൻ തകർച്ചയിലേക്ക് തള്ളിയിടുകയാണ് കൊറോണ വൈറസ്. എന്നാൽ എല്ലാത്തിനും തുടക്കമായ വുഹാനിൽ ഇന്നലെ പതിനായിരങ്ങൾ ഒത്തുകൂടിയ ചടങ്ങ് ലോകത്തെ ഞെട്ടിക്കുകയാണ്.

ചൈനയുടെ വുഹാനിലെ ലാബിൽ നിർമിച്ച വൈറസാണ് കൊറോണയ്ക്ക് കാരണം എന്നത് ശക്തമായി ഇപ്പോഴും നിലനിൽക്കുകയാണ്.

കൊറോണ വൈറസിൻ്റെ ഉൽഭവം വുഹാനിലെ പരീക്ഷണശാലയിലാണെന്ന് ലോകം മുഴുവൻ സമ്മതിക്കാൻ തുടങ്ങിയിരിക്കുന്നു. മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇത് പലവട്ടം ആവർത്തിച്ചപ്പോൾ പുശ്ചിച്ച് തള്ളിയവർ ഇപ്പോൾ ആ സത്യം ശരി വയ്ക്കുന്നു. അമേരിക്കയ്ക്കും ലോകത്തിനുമുണ്ടായ നഷ്ടങ്ങൾക്കും മരണങ്ങൾക്കും ചൈന 10 ട്രില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് അടുത്തിടെയും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

Related News