നിർബന്ധിത കൊറോണ നിയന്ത്രണങ്ങൾ ഒഴിവാക്കി: വെടിക്കെട്ടോടെ ആഘോഷമാക്കി ന്യൂയോര്‍ക്ക്

  • 16/06/2021

ന്യൂയോർക്ക്: കഴിഞ്ഞ ദിവസം ന്യിയോർക്ക്‌ ഒട്ടാകെ പടക്കം പൊട്ടി‌ച്ച് ആഘോഷം ആയിരുന്നു. കാരണം നിർബന്ധിത കൊറോണ നിയന്ത്രണങ്ങൾ ഒഴിവാക്കിയ അമേരിക്കയിലെ ഒരേഒരു സ്റ്റേറ്റ് ആയി ന്യൂയോർക്ക്. 70 ശതമാനം മുതിർന്നവർക്കും ഒരു ഡോസ് കൊറോണ വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ന്യൂയോർക്ക് നിർബന്ധിത കൊറോണ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞത് എന്ന് ഗവർണർ ആൻഡ്രൂ ക്യൂമോ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ്, പ്രഖ്യാപനം ഈ തരത്തിൽ ആഘോഷിച്ചത്.

രാജ്യത്തെ മറ്റേതൊരു വലിയ സ്റ്റേറ്റിനെക്കാളും ന്യൂയോർക്ക് മുതിർന്നവർക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ക്യൂമോ വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

കൂടുതൽ ന്യൂയോർക്കുകാർക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നത് തുടരുമെന്നും ന്യൂയോർക്ക് ഗവർണർ പറഞ്ഞു. വാണിജ്യവും സാമൂഹികവുമായ നിയന്ത്രണങ്ങൾ ഉടനടി നീക്കം ചെയ്യും. എന്നാൽ യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള മാർഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയുള്ള ചില നിയന്ത്രണങ്ങൾ തുടരുമെന്നും ക്യൂമോ പറഞ്ഞു.

വാക്സിനേഷൻ സ്വീകരിച്ചവർ മാസ്ക് ധരിക്കുകയോ രണ്ട് മീറ്റർ സാമൂഹിക അലകം പാലിക്കേണ്ടതോ ആവശ്യമില്ല. എന്നാൽ, വാക്സിൻ സ്വീകരിക്കാത്തവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൂടാതെ ചില പരിപാടികളിൽ പ്രവേശനം നേടുന്നതിന് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെന്നും ഗവർണറുടെ ഓഫീസ് അറിയിച്ചു.

Related News