ആസ്ട്രാസെനെക കോവിഡ് വാക്​സിൻ നൽകുന്നതിൽ​ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി ​ ആസ്‌ട്രേലിയ

  • 17/06/2021

ആസ്ട്രാസെനെക കോവിഡ് വാക്​സിൻ നൽകുന്നതിൽ​ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി ​ ആസ്‌ട്രേലിയ. കഴിഞ്ഞദിവസം രക്തം കട്ടപിടിച്ച്‌ 52കാരി മരിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. ഇനിമുതൽ 60 വയസ്സിന് താഴെയുള്ള എല്ലാവർക്കും ഫൈസർ വാക്​സിൻ നൽകാനാണ്​ നിർദേശം.

അതേസമയം കടുത്ത നിയന്ത്രണങ്ങൾ വരുത്തിയതിനാൽ ആസ്​ട്രേലിയയിൽ കോവിഡ്​ കേസുകൾ കുറവാണ്​. മിക്ക അതിർത്തികളും അടച്ചിരിക്കുകയാണ്​. വിമാന യാത്രകളും നിയന്ത്രിച്ചിട്ടുണ്ട്​. വലിയൊരു ശതമാനം മുതിർന്നവർക്കും പ്രതിരോധ കുത്തിവെപ്പ്​ നൽകുന്നതുവരെ ഈ നടപടികൾ തുടരും.

Related News