റെസ്റ്റോറന്റ് ജീവനക്കാരന് കൊറോണ ; റദ്ദാക്കിയത് 400 ഓളം വിമാനങ്ങൾ

  • 20/06/2021

ബീജിംഗ്: റെസ്റ്റോറന്റ് ജീവനക്കാരന് കൊറോണ ബാധിച്ചതോടെ റദ്ദാക്കിയത് 400 ഓളം വിമാനങ്ങൾ. ചൈനയിലെ ഷെൻസ്ഹെൻ ബാഓ അന്താരാഷ്ട്ര വിമാനത്താവളം പുറത്തിറക്കിയ നോട്ടീസ് പ്രകാരം ജനുവരിയിലും ഫെബ്രുവരിയിലുമായി രണ്ട് ഡോസ് വാക്സിനുമെടുത്തയാൾക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസാകാം റെസ്റ്റോറന്റ് ജീവനക്കാരനെ ബാധിച്ചതെന്നാണ് പ്രാഥമിക സംശയം.

വെള്ളിയാഴ്ച വിമാനത്താവളത്തിലെത്തേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങളടക്കം വരും ദിവസങ്ങളിലെ വിമാനങ്ങളും മുൻകൂട്ടി റദ്ദാക്കുകയായിരുന്നു. റെസ്റ്റോറന്റിലെ മറ്റ് 56 ജീവനക്കാരോടും ക്വാറന്റീനിൽ പ്രവേശിക്കാൻ വിമാനത്താവളം അധികൃതർ നിർദ്ദേശം നൽകി.

കൂടുതൽ വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾക്ക് നിലവിലുള്ള വാക്സിനെ മറികടക്കാൻ കഴിഞ്ഞിട്ടുണ്ടാകാമെന്നും ആരോഗ്യ വിദഗ്ധർ ഉയർത്തുന്ന സാധ്യതകളിൽ പറയുന്നു. അതുമല്ലെങ്കിൽ വാക്സി നെടുത്തതിന് ശേഷം രോഗപ്രതിരോധവ്യൂഹത്തിന് ആന്റിബോഡി നിർമ്മിക്കാൻ മതിയായ സമയം ലഭിച്ചിരിക്കെല്ലും ചിലർ അഭിപ്രായപ്പെടുന്നുണ്ടെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Related News