ഭാരം കുറച്ച്‌ കിം; മെലിഞ്ഞ കിമ്മിനെ കാണാനാവില്ലെന്ന് സോഷ്യൽ മീഡിയ

  • 28/06/2021

മാധ്യമങ്ങൾക്ക് എന്നും ഇഷ്ടകഥാപാത്രമാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. എന്തെങ്കിലുമൊക്കെയായി വാർത്തകളിൽ എന്നും ഒരിടമുണ്ടാവും കിമ്മിന്. കിം ഭാരം കുറച്ചതാണ് ഇപ്പോൾ ചർച്ചാ വിഷയം. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് മെലിഞ്ഞ കിമ്മിൻരെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

എന്നാൽ സ്വതവെ വണ്ണം കൂടിയ പ്രകൃതക്കാരനായ കിം ഭാരം കുറച്ചത് ഉത്തര കൊറിയക്കാരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. 37കാരനായ കിം ഭാരം കുറച്ചതിൽ വിലപിക്കുന്ന പോങ്‌യാംഗിൽ നിന്നുള്ള ഒരു അജ്ഞാതന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കിമ്മും പാർട്ടിയിലെ ഉന്നത വ്യക്തികളും പങ്കെടുക്കുന്ന ഒരു പരിപാടി തെരുവിലെ വലിയ സ്‌ക്രീനിൽ കാണുന്ന പോങ്‌യാംഗ് നിവാസികളെ വീഡിയോയിൽ കാണാം. 'കിമ്മിനെ ഉത്തരത്തിൽ മെലിഞ്ഞ് കാണുന്നത് വളരെയധികം വേദനിപ്പിക്കുന്നു' വെള്ളിയാഴ്ച സംസ്ഥാന ബ്രോഡ്കാസ്റ്റർ പുറത്തുവിട്ട അഭിമുഖത്തിൽ ഒരാൾ പറയുന്നു.

ഒരു പക്ഷേ അദ്ദേഹം ഡയറ്റിലായിരിക്കാമെന്നാണ് സോഷ്യൽമീഡിയ അഭിപ്രായപ്പെടുന്നത്. കിം അസുഖബാധിതനാണോ എന്ന സംശയവും ഉത്തരകൊറിയക്കാർക്കുണ്ട്. കഴിഞ്ഞ വർഷം കിമ്മിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പടർന്നിരുന്നു. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നു വരെ വാർത്തകൾ വന്നിരുന്നു. എന്നാൽ ദക്ഷിണ കൊറിയ ഈ വാർത്ത നിഷേധിച്ച്‌ രംഗത്ത് വരികയും ചെയ്തിരുന്നു.

Related News