28 പേരുമായി പറന്ന റഷ്യൻ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി

  • 06/07/2021


മോസ്കോ: 28 പേരുമായി പറന്ന റഷ്യൻ പാസഞ്ചർ വിമാനത്തിന്‌ രാജ്യത്തിന്റെ ഫാർ ഈസ്റ്റ് മേഖലയിൽ വച്ച്‌ റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി റിപ്പോർട്ട്‌. കംചട്ക ഉപദ്വീപിലെ പെട്രോപാവ്‌ലോവ്സ്ക്-കാംചാറ്റ്സ്കിയിൽ നിന്ന് പാലാനയിലേക്ക് പറക്കുകയായിരുന്ന An-26 വിമാനമാണ് കാണാതായത്. വിമാനം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വിമാന ഗതാഗത നിയന്ത്രണവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

കുറഞ്ഞത് രണ്ട് ഹെലികോപ്റ്ററുകളെങ്കിലും വിമാനം കണ്ടെത്താനുള്ള തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്‌ .വിമാനത്തിലുണ്ടായിരുന്ന 28 പേരിൽ ആറ് ക്രൂ അംഗങ്ങളും ഒന്നോ രണ്ടോ കുട്ടികളും ഉൾപ്പെടുന്നു.

വിമാനം കടലിൽ തകർന്ന് വീഴാൻ സാധ്യതയുണ്ടെന്ന് ടാസ് പറഞ്ഞു. പളാന പട്ടണത്തിനടുത്തുള്ള ഒരു കൽക്കരി ഖനിക്കടുത്താണ് ഇത് ഇറങ്ങിയതെന്ന് ഇന്റർഫാക്സ് വൃത്തങ്ങൾ അറിയിച്ചു. 2019 മെയ് മാസത്തിൽ ഒരു സുഖോയ് സൂപ്പർജെറ്റ് മോസ്കോ വിമാനത്താവളത്തിന്റെ റൺവേയിൽ തകർന്ന് തീപിടിച്ച്‌ 41 പേർ മരിച്ചിരുന്നു.

Related News