ഡെൽറ്റ വകഭേദം വ്യാപിക്കുന്നു; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച്​ സിഡ്​നി

  • 09/07/2021



സിഡ്‌നി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച്​ ആസ്​ട്രേലിയയിലെ സിഡ്​നി നഗരം. കൊറോണയുടെ ഡെൽറ്റ വകഭേദം പടർന്നുപിടിച്ചതോടെയാണ് നിയന്ത്രണം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

പുതുതായി കൊറോണ​ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയും ഡെൽറ്റ വകഭേദത്തിൻറെ വ്യാപന സാധ്യത മുന്നറിയിപ്പ്​ അധികൃതർ നൽകിയതോടെയാണ് നിയന്ത്രണം. കൊറോണ കേസ് കൂടുന്ന ഈ അവസരത്തിൽ വീട്ടിൽ തന്നെയിരിക്കണമെന്ന് അധികൃതർ അറിയിച്ചു. 

ജൂൺ മധ്യത്തിൽ സിഡ്​നിയിൽ 439 പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. തുടർന്നാണ്​ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​. സിഡ്​നിയിൽ ഇപ്പോൾ ലോക്​ഡൗൺ മൂന്നാമത്തെ ആഴ്ചയാണ്​ തുടരുന്നത്​. വാക്​സിൻ സ്വീകരിക്കാത്ത ഒരു വിഭാഗം പേരിൽ കൊറോണ​ പിടിപ്പെട്ടതോടെയാണ്​ ലോക്ക്ഡൗൺ കടുപ്പിക്കാനുള്ള തീരുമാനമെന്നും അധികൃതർ പറഞ്ഞു.

Related News