കോവിഡ് മൂന്നാം തരംഗം; വാക്സിൻ കൊണ്ട് മാത്രം മഹാമാരിയെ തടയാനാകില്ല: ലോകാരോഗ്യ സംഘടനാ മേധാവി

  • 15/07/2021

വാഷിങ്ടൺ: കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലെത്തിയതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ഡെൽറ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളിൽ സ്ഥിരീകരിച്ചതായും,. വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതൽ വ്യാപനശേഷിയുള്ള വകേഭദങ്ങൾ ഇനിയും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡിന് പ്രതിരോധ കുത്തുവെപ്പെടുക്കൽ പ്രധാനമാണ്. പക്ഷേ അതുകൊണ്ട് മാത്രം മഹാമാരിയെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലും വടക്കൻ അമേരിക്കയും പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയർത്തിയത് കാരണം കോവിഡ് കേസുകളും മരണങ്ങളും കുറഞ്ഞുവരികയാണെന്നും എന്നാൽ ഇനിയും വാക്‌സിൻ ആവശ്യത്തിന് ലഭ്യമാകാത്ത രാജ്യങ്ങൾ ഉള്ളതായും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി. ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻസിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related News