ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് വിലക്ക് നീട്ടി കാനഡ

  • 15/07/2021

ഒട്ടാവ: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് വിലക്ക് നീട്ടി കാനഡ. ജൂലൈ 21 വരെയാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്. അതേസമയം, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് മറ്റ് രാജ്യങ്ങൾ വഴി കണക്ഷൻ വിമാനങ്ങളിൽ കാനഡയിലേക്ക് എത്താൻ തടസമുണ്ടാവുകയില്ലെന്ന് സർക്കാർ അറിയിച്ചു. 

രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ കാനഡയിലേക്ക് എത്തുന്നതിന് മുമ്പേടുത്ത കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നാണ് സർക്കാർ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നത്.

ഇന്ത്യയിൽ നിന്നുള്ള കൊറോണ മോളിക്യുലാർ പരിശോധനാ റിപ്പോർട്ടുകൾ സ്വീകരിക്കില്ലെന്ന് നേരത്തെ തന്നെ കാനഡ വ്യക്തമാക്കിയിട്ടുണ്ട്. കാനഡയിൽ എത്തുന്നതിന് മുമ്പ് അവസാനമായി യാത്ര പുറപ്പെടുന്ന സ്ഥലത്ത് നിന്നുള്ള കൊറോണ പരിശോധനാ ഫലമാണ് ഓരോ യാത്രക്കാരനും സമർപ്പിക്കേണ്ടത്.

Related News