നടന്‍ ജയറാമിന്റെ പേരില്‍ പാട്ടിന്റെ പകര്‍പ്പവകാശം തട്ടിയതായി ആരോപണം

  • 29/07/2021

കെ.എസ്.ആര്‍.ടി.സി ജീവനക്കാരനെഴുതിയ ഹിന്ദു ഭക്തി ഗാനങ്ങളുടെ പകര്‍പ്പവകാശവും, സംഗീതവും നടന്‍ ജയറാമിന്റെ പേരില്‍ തട്ടിയെടുത്തെന്ന ആരോപണവുമായി ഒരു കുടുംബം രംഗത്ത്. ആതിര പ്രൊഡക്ഷനുവേണ്ടി ശിവകുമാറും, അഷറഫ് കൊടുവള്ളിയും ഫൈസലും ചേര്‍ന്ന് സംഗീതം നല്‍കിയ അതുല്യ നിവേദ്യം ഭക്തിഗാനങ്ങള്‍ ശ്യാം വയനാട്, വിഗേഷ് പനമരം എന്നിവര്‍ അവരുടെ പേരില്‍ പുറത്തിറക്കി എന്നാണ് ഗാനമെഴുതിയ കാണിച്ചേരി ശിവകുമാറിന്റെ കുടുംബം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരിക്കുന്നത്.

വള്ളിയൂര്‍ക്കാവ് ക്ഷേത്ര ചരിത്രം ആധാരമാക്കി, ഈയിടെ മരണപ്പെട്ട ശിവകുമാര്‍ രചിച്ച് മകള്‍ ആതിരയുടെ പേരിലുള്ള പ്രൊഡക്ഷന്‍ കമ്ബനിക്കുവേണ്ടി ഒരുക്കിയ പാട്ടുകളും പേരും സംഗീതവും ഇവര്‍ ഉപയോഗിച്ചെന്നാണ് പരാതി. ഇതു സംബന്ധിച്ച് തലപ്പുഴ പോലീസില്‍ പരാതി നല്‍കിയതായും കുടുംബം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

Related News