ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടാന്‍ സഹായിച്ചത് സംഘാടകര്‍ തന്ന ഗര്‍ഭനിരോധന ഉറകള്‍: ജെസീക്ക ഫോക്‌സ്

  • 01/08/2021



ടോക്യോ : ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടാന്‍ സഹായിച്ചത് ഗെയിംസിന്റെ ഭാഗമായി സംഘാടകര്‍ വിതരണം ചെയ്ത ഗര്‍ഭനിരോധന ഉറകളാണെന്ന് ഓസ്‌ട്രേലിയന്‍ തുഴച്ചില്‍ മെഡലിസ്റ്റ് ജെസീക്ക ഫോക്‌സ്. ഒളിമ്പിക്‌സിനെത്തിയ കായിക താരങ്ങള്‍ക്കായി സംഘാടകര്‍ 160,000 ഗര്‍ഭനിരോധന ഉറകളാണ് വിതരണം ചെയ്തത്. ഇവയൊന്നും ഒളിമ്പിക്‌സ് ഗ്രാമത്തില്‍ ഉപയോഗിക്കാനല്ല, മറിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടു പോകാനാണ്.

jessica insta.JPG
എയിഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായാണ് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തിരിക്കുന്നത്. എന്നാല്‍ ഗര്‍ഭനിരോധന ഉറകളിലെ റബര്‍, തന്റെ ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഉപയോഗിച്ചതായാണ് ജെസീക്ക വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ടീം എങ്ങനെ മത്സരത്തില്‍ വിജയിച്ചു എന്നത് ജെസീക്ക ടിക്ടോക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. 'തുഴച്ചിലുകാര്‍ എങ്ങനെ കോണ്ടം ഉപയോഗിക്കുന്നു?' എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

Related News