ഓണക്കിറ്റില്‍ ഗുണമേന്മയില്ലാത്ത സാധനങ്ങളെന്ന് പരിശോധന റിപ്പോര്‍ട്ട്

  • 07/08/2021


തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണക്കിറ്റിലുള്ളത് ഗുണമേന്മയില്ലാത്ത സാധനങ്ങളെന്ന് അധികൃതര്‍. ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് പാക്ക് ചെയ്ത സാധനങ്ങള്‍ ഡിപ്പോയിലേക്ക് നല്‍കുന്നത്. പാക്കറ്റിലെ ലേബലും നിയമാനുസൃതമല്ലെന്ന് കണ്ടെത്തി. ഏലക്കായ, കശുവണ്ടി പരിപ്പ് എന്നിവയിലാണ് കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയത്. സപ്ലൈകോ വിജിലന്‍സും ക്വാളിറ്റി കണ്‍ട്രോളറും ഒന്നിച്ച് ഡിപ്പോകളിലും പാക്കിങ് കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പല സാധനങ്ങളിലും ഗുണമേന്മ ഉറപ്പുവരുത്തിയിട്ടില്ലെന്ന് കണ്ടെത്തി.

അംഗീകൃത ലബോറട്ടറിയില്‍ പരിശോധന നടത്തിയതിന്റെ ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് സഹിതം സാധനങ്ങള്‍ വിതരണം ചെയ്യണമെന്നാണ് സപ്ലൈകോ ടെന്‍ഡര്‍ വ്യവസ്ഥ. എന്നാല്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് സപ്ലൈകോ ഓണക്കിറ്റ് തയാറാക്കുന്നതെന്നാണ് സപ്ലൈകോ വിജിലന്‍സ് അധികൃതര്‍ പറയുന്നത്. ഗുണമേന്മ കുറഞ്ഞ ഉല്‍പന്നങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്തി കമ്മീഷന്‍ തട്ടാന്‍ ഒരു വിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

Related News