രാജ്യാന്തര വിപണിയിൽ എണ്ണവിലയിടിയുന്നു: വിലകുറക്കാതെ ഇന്ത്യ

  • 09/08/2021


മെൽബൺ: രാജ്യാന്തര വിപണിയിൽ നാലുമാസമായി ഇന്ധനവില താഴുമ്പോഴും മാറ്റംവരുത്താതെ ഇന്ത്യ. ബ്രെന്റ് ക്രൂഡിന് തിങ്കളാഴാച് രണ്ട് ശതമാനമാണ് വില കുറഞ്ഞത്.

ഇതോടെ ബാരലിന് 69.29 ഡോളർ നിലവാരത്തിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില ബാരലിന് 66.96 നിലവാരത്തിലാണ്.

കഴിഞ്ഞ ആഴ്ചയിൽ ആറുശതമാനമാണ് വിലയിടിഞ്ഞത്. നാലുമാസത്തിനിടെ ഒരാഴ്ചയിലെ ഏറ്റവും വലിയ വിലയിടിവാണ് മുൻആഴ്ചയുണ്ടായത്.

യു.എസിലും ചൈനയിലും കോവിഡിന്റെ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനംമൂലം ഉപഭോഗത്തിൽ കുറവുണ്ടായേക്കാമന്ന വിലയിരുത്തലാണ് ആഗോള വിപണിയിൽ എണ്ണയുടെ വിലയിടിന്റെ പ്രധാനകാരണം.

Related News